ഷാർജയിലെ ഉപനഗരമായ ദൈദിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ജനുവരി ഒന്ന് മുതൽ ഫീസ് ഈടാക്കും. അൽദൈദ് മുനിസിപ്പാലിറ്റിയാണ് പുതുവർഷത്തിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയത്. 1900 പൊതുപാർക്കിങ് സ്ഥലങ്ങളാണ് പെയ്ഡ് പാർക്കിങ് ചെയ്യേണ്ട ഇടങ്ങളായി മാറുന്നത്. ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് നിരക്ക് തീരുമാനിക്കുന്നത്. രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് വരെയാണ് ഫീസ് നൽകേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാണ്. എന്നാൽ നീല ബോർഡുകളുള്ള മേഖലയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ബാധകമായിരിക്കും. ദൈദിൽ പാർക്കിങിന് പണം ഈടാക്കുമെന്ന് അറിയിക്കുന്ന 161 ചെറിയ ബോർഡുകളും പാർക്കിങ് ഫീസ് അടയ്ക്കാൻ 19 ഉപകരണങ്ങളും സ്ഥാപിച്ചു. എസ്.എം.എസ്, ഷാർജ ഡിജിറ്റൽ ആപ്പ്, മവാഖിഫ് ആപ്പ്, പ്രീപെയ്ഡ് കാർഡുകൾ തുടങ്ങിയവ ഉപയോകിച്ചു പാർക്കിങ് നിരക്കുകൾ അടയ്ക്കാമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.