റിയാദ് മെട്രോ സർവീസ് റെഡ്, ഗ്രീൻ ട്രെയിനുകൾ ഡിസംബർ 15 ഞായറാഴ്ച ആരംഭിക്കും. കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ട്രാക്കും കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ട്രാക്കിലുമാണ് ട്രെയിൻ സർവിസ് ആരംഭിക്കുക. റിയാദ് മെട്രോയിലെ ആറ് ട്രാക്കുകളളിൽ നാല് ട്രാക്കുകളും ഇതോടെ പ്രവർത്തിക്കും. ഡിസംബർ ഒന്നിന് ബ്ലൂ, യെലോ, പർപ്പിൾ തുടങ്ങിയ ട്രാക്കുകൾ സർവീസ് ആരംഭിച്ചിരുന്നു. ജനുവരി 5 മുതൽ ഓറഞ്ച് ട്രാക്കിൽ പ്രവർത്തനം ആരംഭിക്കും. ബ്ലൂ ട്രാക്കിൽ അസീസിയ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷനുകൾ ചൊവ്വാഴ്ച സർവീസ് ആരംഭിച്ചതായും റിയാദ് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.