ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികളെ അറസ്റ്റ് ചെയ്യുകയ്യും നിയമനടപടികള്‍ക്ക് വിധേയമാക്കിയ ശേഷം നാടുകടത്തുകയും ചെയ്യുന്നതാണ്. സ്വദേശികളും വിദേശികളും സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി