ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതിയ സര്‍ക്കുലറില്‍ ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പികാം. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയില്‍ ബിരുദപഠനതിനായി പ്രഖ്യാപിച്ച സ്കോളര്‍ഷിപ്പാണിത്. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ നവംബര്‍ 30 വരെയാണ് നേരത്തേ നിശ്ചയിച്ചിരുന്ന അവസാന തീയതി. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും സ്കോളര്‍ഷിപ് നല്‍കുന്നതാണ്. ഒന്നാം വര്‍ഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റര്‍ ചെയ്ത 150 വിദ്യാര്‍ഥികള്‍ക്കാണ് വിദേശകാര്യമന്ത്രാലയം നല്കുന്ന സ്കോളര്‍ഷിപ്പ് പ്രോഗ്രാമായ ഫോര്‍ ഡയാസ്പോറ ചില്‍ഡ്രന്‍ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ 17നും 21നും ഇടക്ക് പ്രായമുള്ളവരായിരിക്കണം. പി.ഐ.ഒ കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍, എന്‍.ആര്.ഐ സ്റ്റാറ്റസുള്ള ഇന്ത്യന്‍ പൗരന്മാര്, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിന് സ്കോളര്‍ഷിപ് ലഭിക്കും. 4000 യു.എസ്. ഡോളര്‍ അഥവാ 3,36,400 രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്ഷിപായി ലഭിക്കുന്നത്. പ്രവാസികളായ രക്ഷിതാക്കള്‍ അപേക്ഷ നല്‍കുന്നതിനായി അതത് രാജ്യത്തെ എംബസിയേയോ ഇന്ത്യന്‍ കോണ്സുലേറ്റിേെനയോ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.