റിയാദിൽ തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൽ ഉപയോഗിക്കുന്നവർ ജാഗ്രത വേണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും കുട്ടികളെ ഹീറ്ററുകളുടെ സമീപത്ത് നിന്ന് മാറ്റി നിർത്താനും ശ്രദ്ധിക്കേണ്ടാതാണ്. അടച്ചിട്ട മുറികളിൽ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ശരിയായ വായുസഞ്ചാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഉറങ്ങുമ്പോഴും ഹീറ്റർ ഓഫ് ചെയ്യാൻ മറക്കരുത്. പെട്ടെന്ന് തീ പിടിക്കുന്ന ജനൽ കർട്ടനുകൾ, ഫർണീച്ചറുകൾ എന്നിവയുടെ സമീപത്ത് ഹീറ്ററുകൾ വെയ്ക്കരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഭക്ഷണപാനീയങ്ങൾ ചൂടാക്കാനും ഹീറ്ററുകൾ ഉപയോഗിക്കരുത്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യത്തിൽ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന ഫോൺ നമ്പറിലും സിവിൽ ഡിഫൻസിന്റെ സേവനം തേടണമെന്നും അധികൃതർ നിർദേശം നൽകി.