കുവൈത്തില്‍ വാരാന്ത്യം പകല്‍ സമയത് മിതമായ കാലാവസ്ഥയും രാത്രി തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വീശുന്ന വടക്കുകിഴക്ക് കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറിലേക്ക് മാറിയാണ് വീശിയത്. ഈര്‍പ്പത്തിന്റെ അളവ് ക്രമേണ കുറയുമെന്നും മേഖലയില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ദറാര്‍ അല്‍-അലി വ്യക്തമാക്കി. പകല്‍ സമയങ്ങളില്‍ പരമാവധി താപനില 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രി 7 മുതല്‍ 14 സെല്‍ഷ്യസ് വരെയുമായിരിക്കും. തിരമാലകള്‍ പരമാവധി ഒന്ന് മുതല്‍ അഞ്ച് അടി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.