കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ തിരുമാനം. ഡിസംബർ 31നകം വിദേശികൾ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകളോടും നിർദേശിച്ചു. ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതാണ്. ഈ മാസം പകുതിയോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കും. ഡിസംബർ 31ന് ശേഷം ബാങ്ക് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും. ജനുവരി ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
സ്വദേശികൾക്കും സമാന നടപടികളാണ് അധികൃതർ ഏർപ്പെടുത്തിയത്.