അനധികൃതമായി നേടിയ 1758 പേരുടെ പൗരത്വം റദ്ദാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുപ്രീം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ പൗരത്വം റദ്ദാക്കിയത്. ഇതുവരെ 7000 സ്വദേശി പൗരത്വം പിൻവലിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ മറ്റ് അനധികൃത മാർഗ്ഗങ്ങളിലൂടെയും, പൗരത്വ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും കൈവശപ്പെടുത്തിയവർക്കെതിരെയും, നടപടികൾ സ്വീകരിച്ചു വരികയാണ്. പൗരത്വം പിൻവലിച്ച വിധവകൾക്കും വിവാഹമോചിതർക്കുമുള്ള ആനു കൂല്യങ്ങൾ തുടരുമെന്ന് ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തരമന്ത്രിയുമായ ഷൈഖ് ഫഹദ് യൂസഫ് അസബാഹ് വ്യക്തമാക്കി. ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വിരമിക്കൽ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.