വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിൽ പോയി വീസ പുതുക്കി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്ന സൗകര്യം താൽക്കാലികമായി ദുബായ് അവസാനിപ്പിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ ഇനി 30 ദിവസം വരെ ഇടവേള വേണം. എന്നാൽ യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വീസക്കാർക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്.
ദുബായ് വീസ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യം വിട്ടവരുടെ അപേക്ഷകൾ നിരസിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
അതേസമയം,ദുബായിൽ രാജ്യം വിടാതെ തന്നെ രണ്ടു തവണ വീസ പുതുക്കാനുള്ള സൗകര്യം ഉണ്ട്. ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കിൽ രണ്ടു മാസത്തെ വീസയുമായി മടങ്ങാൻ സാധിക്കും എന്നതാണ് രാജ്യം വിടാൻ സന്ദർശകരെ പ്രേരിപ്പിക്കുന്നത്. ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് വീസ പുതുക്കൻ വിദേശികൾ പോകുന്നത്. ദുബായ് വിമാനത്താവളത്തിൽ നിന്ന് എക്സിറ്റ് അടിക്കുകയും പിന്നാലെ, വീസ പുതുക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കും. പുതുക്കിയ വീസയുമായി യുഎഇയിലേക്കു മടങ്ങുന്നതായിരുന്നു രീതി.
കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തിൽ വീസ പുതുക്കാൻ പോയവർക്ക് പുതിയ വീസ ലഭിച്ചില്ല. ഇവർക് സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടി വന്നു. സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവർക്ക് ദുബായിലേക് തിരികെ വരാൻ സാധിക്കൂ. ഇങ്ങനെയുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്നു ട്രാവൽ കമ്പനികൾ ചൂണ്ടിക്കാട്ടി.