കുവൈത്തില്‍ വരും ദിവസങ്ങളിൽ കൊടും തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി സമയത്ത് ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കാലാവസ്ഥാമാറ്റത്തിന്റെ സൂചനയായി രാജ്യത്ത് വ്യാപകമായ മഴ പെയ്തിരുന്നു. കുവൈത്തില്‍ അടുത്ത ദിവസം മുതല്‍ അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖാണ് വ്യക്തമാക്കിയത്. രാത്രിയില്‍ താപനില 9 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും ഉച്ചസമയങ്ങളില്‍ 12-15 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിക്കൂറില്‍ 35 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ കാറ്റ് വീശുമെന്നും പുതുവര്‍ഷാരംഭം വരെ കൊടും തണുപ്പ് തുടരുമെന്നും ആദില്‍ അല്‍ മര്‍സൂഖ് ചൂണ്ടിക്കാട്ടി.