ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് . റോയൽ ഒമാൻ പോലീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വാർഷികാടിസ്ഥനത്തിൽ 1.2% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു. 2024 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിലെ സ്വകാര്യ മേഖലയിൽ 1422892 പ്രവാസികളും, സർക്കാർ മേഖലയിൽ 42390 പ്രവാസികളും തൊഴിലെടുക്കുന്നുണ്ട്. സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.9 ശതമാനവും, സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.6 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി നടപ്പാക്കുന്ന ഒമാനൈസേഷൻ തന്നെയാണ് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലെ കുറവിന്റെ കാരണം