ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്. ചില റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഷാർജയിലെ വാടക 50 ശതമാനംവരെ കൂട്ടിയതായാണ് വിവരം. താമസവാടക വർധനയെത്തുടർന്ന് ഒട്ടേറെ ദുബായ് നിവാസികൾ ഷാർജയിലേക്കുമാറിയതോടെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഷാർജയിൽ 18,000 ദിർഹംമുതൽ 20,000 ദിർഹംവരെ വാർഷികവാടക നൽകിയിരുന്ന ഒറ്റമുറി ഫ്ളാറ്റിനിപ്പോൾ ഏകദേശം 28,000 ദിർഹംമുതൽ നൽകണം. 11,000 ദിർഹംമുതൽ 13,000 ദിർഹംവരെയുണ്ടായിരുന്ന സ്റ്റുഡിയോ ഫ്ളാറ്റിന് വർഷത്തിൽ 17,000 ദിർഹമായും 22,000 ദിർഹംമുതൽ 25,000 ദിർഹംവരെയുണ്ടായിരുന്ന രണ്ടുമുറി ഫ്ളാറ്റിന് 33,000 ദിർഹംമുതൽ 36,000 ദിർഹംവരെയും നൽകണം. ഭൂവുടമകൾ അനിയന്ത്രിതമായി വാടകയുയർത്തുന്നത് തടയാൻ ദുബായിലേതിനുസമാനമായി വാടകവർധനപരിധി കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് താമസക്കാർ പറയുന്നു.