സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ ഈടാക്കും. സൗദി ട്രാഫിക്ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസം സമയം അനുവദിക്കുന്നതാണ്. സമയപരിധിയിൽ ലൈസൻസ് പുതുക്കാത്തവർക്കാണ് 100 റിയാൽ പിഴ ഈടാക്കുന്നത്. ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞും ലൈസൻസ് പുതുക്കിയില്ലെങ്കിൽ ഇരട്ടി പിഴ ഈടാക്കും. അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ലൈസൻസ് പുതുക്കാം. കൂടുതൽ വിവരങ്ങൾക്ക് സൗദി മൂറൂർ വെബ്‌സൈറ്റ് സന്ദർശിക്കുക.