ജിദ്ദ തുറമുഖത്ത് നിര്‍മ്മാണ സാമഗ്രികളുടെ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം ലഹരിമരുന്ന് ഗുളികകൾ പിടികൂടി അധികൃതർ. ജിപ്സം ബോര്‍ഡ് അടക്കമുള്ള കെട്ടിട നിര്‍മ്മാണ വസ്തുക്കളുമായെത്തിയ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്ട്രോള് വിഭാഗമാണ് കള്ളക്കടത്തു ശ്രമം പരാജയപ്പെടുത്തിയത്. കള്ളക്കടത്തു ശ്രമം പിടികൂടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. പിടികൂടിയ ലഹരിമരുന്ന് വസ്തുക്കളും പ്രതികളേയും കസ്റ്റഡിയില്‍ എടുത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയാതായാണ് വിവരം.