ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലും മദീന സന്ദര്‍ശനത്തിന് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ് ഈ സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ മന്ത്രാലയം ജിസിസി പ്രവാസികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മൂന്ന് വിസകളെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. ആദ്യത്തേത് ഉംറ വിസയാണ്. നുസുക് പ്ലാറ്റ്ഫോമിലൂടെ ഉംറ വിസ പാക്കേജ് ലഭ്യമാകും. www.nusuk.k എന്ന സൈറ്റ് വഴി ഇത് സാധ്യമാകും. മറ്റൊന്ന് ടൂറിസ്റ്റ് വിസയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ കെ വിസ വഴി ടൂറിസ്റ്റ് വിസ ലഭിക്കും. ടൂറിസ്റ്റ് വിസയിലെത്തുന്ന മുസ്ലീങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും. അതോടൊപ്പം സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലോ ഫ്‌ലൈനാസിലോ ട്രാന്‍സിറ്റ് വിസ ബുക്കിംഗിലൂടെ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഗള്‍ഫ് മേഖലയിലുടനീളമുള്ള നിവാസികള്‍ക്ക് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനം സുഗമമാക്കുന്നതിനാണ് ഈ നീക്കമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.