കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ 2024 രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെ കുവൈത്തില്‍ 21. 41 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തില്‍ 2.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.30.2 ശതമാനവുമായി രാജ്യത്തെ പ്രാദേശിക തൊഴില്‍ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്.16.2 ശതമാനവുമായി ഈജിപ്തുകാര്‍ രണ്ടാം സ്ഥാനത്തും, 15.4 ശതമാനവുമായി കുവൈത്തികള്‍ മുന്നാം സ്ഥാനത്തുമാണ്. അതിനിടെ സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്കിടയിലും, കുവൈത്തി-വിദേശി ജീവനക്കാര്‍ക്കിടയിലും വേതനത്തിലെ അസമത്വം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മേഖലയില്‍ പുരുഷ- വനിതാ സ്വദേശി ജീവനക്കാര്‍ക്കിടയില്‍ 41.8 ശതമാനം വേതന വ്യത്യാസമാണ് നില നില്‍ക്കുന്നത്.കുവൈത്തില്‍ തൊഴിലാളികളില്‍ 3.77 ലക്ഷം പേര്‍ സര്‍ക്കാര്‍ മേഖലയിലും 74,100 പേര്‍ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. പ്രവാസി തൊഴിലാളികളില്‍ 26.9 ശതമാനവും ജോലി ചെയ്യുന്നത് ഗാര്‍ഹിക മേഖലയിലാണ്. രാജ്യത്ത് നിലവില്‍ 7.86 ലക്ഷം പ്രവാസി തൊഴിലാളികളാണ് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട് .