വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദര്‍ശിച്ചു. ഉമ്മ ഫാത്തിമ, സഹോദരന്, അമ്മാവന് എന്നിവരെയാണ് റഹീം കണ്ടത്. 18വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് റഹീമിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച. ഉംറ നിര്‍വ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു കുടുംബം റിയാദില്‍ എത്തിയത്. റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്ക്കാന്‍ ജയിലില്‍ എത്തിയാണ് അവര്‍ റഹീമിനെ കണ്ടത്. ഇന്ത്യന്‍ എംബസിയിലും റഹീമിന്റെ ഉമ്മ എത്തിയിരുന്നു. നേരത്തെ ജയിലിലെത്തി ആരും തന്നെ കാണേണ്ടതില്ലെന്നായിരുന്നു റഹീമിന്റെ നിലപാട്.