10 വര്‍ഷത്തിനു ശേഷം ആദ്യമായി മലിനജല സംസ്‌ക്കരണത്തിനായി ഈടാക്കുന്ന സീവറേജ് ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കു വര്‍ധിപ്പിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജല, വൈദ്യുതി ബില്ലുകള്‍ക്കൊപ്പം ലഭിക്കുന്ന സീവറേജ് ബില്ലില്‍ അടുത്ത വര്‍ഷം മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. അടുത്ത മൂന്നു വര്‍ഷത്തിനിടയില്‍ മൂന്നു ഘട്ടങ്ങളിലായാണ് നിരക്ക് വര്‍ധനവ് നടപ്പിലാക്കുക. പുതുക്കിയ മലിനജല ഫീസ് ഘടനയ്ക്ക് ദുബായ് മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയതായി അധികൃതര്‍ കൂട്ടിച്ചേർത്തു. മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലുള്ള പ്രദേശങ്ങളിലെ മലിനജല ശേഖരണ ഫീസ് വര്‍ധനവ് നിലവിലുള്ള അക്കൗണ്ടുകള്‍ക്ക് ബാധകമാകുമെന്ന് സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി.