കുവൈത്തിൽ ലഹരിമരുന്ന് കേസില്‍ പ്രവാസിയെ കുടുക്കാന്‍ അറബ് സ്വദേശിയായ സ്ത്രീ നടത്തിയ ഗൂഢാലോചനയ്ക്ക് തിരിച്ചടി. തന്റെ മുന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്ക് മരുന്ന് വയ്ക്കുകയും തുടർന്ന് പൊലീസ് പട്രോളിങ്സ്ത്രീയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുക്കയും ചെയ്തു. ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് അസ്വാഭാവികത തോന്നുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. അനേഷണത്തിലാണ് ഗൂഢാലോചന ആന്റി നാര്‍ക്കോട്ടിക് പുറത്ത് കൊണ്ടുവന്നത്. പ്രവാസിയെ ലഹരിമരുന്ന് വച്ച്, ഗൂഢാലോചന നടത്തി കള്ള കേസില്‍ കുടുക്കാന്‍ ശ്രെമിച്ച 9 പേരാണ് അറസ്റ്റിലായത്. കൂട്ട് നിന്ന പൊലീസ് ഉദ്യോഗ്ഥന്‍ അടക്കമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതികാരവാഞ്ചയോടെ സ്ത്രീ തന്റെ മുന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വയ്ക്കാൻ പൗരത്വമില്ലാത്ത കാമുകനുമായി ഗൂഢാലോചന നടത്തി. കാമുകന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ കൂട്ടുപിടിക്കുകയും പൊലീസ് ഉദ്യോഗസ്ഥന് 2 പൊലീസുകാരുടെ സഹായവും തേടി. മറ്റൊരു അറബ് കൂട്ടാളി, പ്രവാസി യുടെ വാഹനത്തില്‍ ലഹരിമരുന്നു വച്ചു. ചോദ്യം ചെയ്യലില്‍, ഉദ്യോഗസ്ഥനും പൊലീസും തങ്ങളുടെ ഗൂഢാലോചനയുടെ മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തി. സ്ത്രീയും കുറ്റം ഏറ്റിട്ടുണ്ട്.