യു.എ.ഇയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി. അവസാനദിവസങ്ങളിൽ അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്താണ് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കി. വിസാ നിയമംലംഘിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. രേഖകൾ ശരിയാക്കി യു.എ.ഇയിൽ നിയമവിധേയരാകാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. പൊതുമാപ്പ് നീട്ടിയത് ആയിരങ്ങൾക്ക് ആശ്വാസമായി.
നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി. നിർദേശം നൽകിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.