കുവൈത്തിൽ കൃത്യമായ ശമ്പളം നൽകാത്ത കമ്പനി അധികൃതർക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സൽപ്പേര് കളയുവാൻ ആരെയും അനുവദിക്കില്ല. ‘ചില കമ്പനികൾ അവരുടെ തൊഴിലാളികളുടെ വേതനം നൽകുന്നതിൽ കാലതാമസവും പരാജയവും നേരിടുന്നുണ്ട്. രാജ്യത്തിന്റെ പ്രശസ്തി മറ്റെല്ലാറ്റിനും ഉപരിയായതിനാൽ ഇത് അനുവദിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭ തീരുമാനം പ്രകാരം കമ്പനികളിലുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശം നൽകിട്ടുണ്ട്. നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.









