സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി. റഹീമിനെ പാർപ്പിച്ചിരിക്കുന്ന അൽ ഹൈർ ജയിലിൽ വച്ച് കൂടിക്കാഴ്ച്ച സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് റിയാദിൽ എത്തിയത്. തുടർന്ന് മക്കയിലെത്തി ഉംറയും, മദീനയിൽ സിയാറത്തും നിർവ്വഹിച്ച് അവർ തിരികെ നാട്ടിലേക്ക് മടങ്ങും. നവംബർ 17 നാണ് ഇനി റഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് കോടതി പരിഗണിക്കുക. റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് അതേ ബെഞ്ച് തന്നെയാകും മോചനസംബന്ധിച്ച കേസും പരിഗണിക്കാനെടുക്കുന്നത്.