റിയാദിൽ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, കാലികമായ വാഹന പരിശോധന എന്നിവ ഉണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഉടസ്ഥാവകാശം മാറ്റി നൽകുന്നതിന് കാലാവധിയുള്ള 3 പ്രധാന രേഖകളാണ് വേണ്ടതെന്നാണ് ഗതാഗത ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചത്. തകരാറുപറ്റിയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയവ ലഭിക്കുന്നതിനും അബ്ഷിർ വഴി സാധിക്കുമെന്നും ഗതാഗതവിഭാഗം സാമൂഹിക മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടി. സൗദിയിലെങ്ങും മഴ വ്യാപകമായതോടെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണം ജാഗ്രതയോടെ വാഹനം ഓടിക്കേണ്ടതെന്നും ഗതാഗതവിഭാഗം കൂട്ടിച്ചേർത്തു.