യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് പ്രായപരിധി 18 ൽ നിന്ന് 17 ആക്കി . നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും. യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ഉപദേശം അനുസരിച്ച് 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ ഇപ്പോൾ അനുമതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത് കൂടാതെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങൾ തടയാനല്ലാതെ അനാവശ്യമായി നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിന് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിയമം പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.