ഒമാനിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പെട്രോൾ പമ്പുകളിൽ മാനേജർ, സൂപ്പർവൈസർ ജോലികളിൽ സ്വദേശികളെ നിയമിക്കുന്നതിന് മുൻഗണന നൽകണമെന്ന് മാത്രാലയം നിർദ്ദേശം നൽകി . സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻറെ ഭാഗമായാണ് നിർദ്ദേശം. പെട്രോൾ സ്റ്റേഷൻ മാനേജർമാരായി കൂടുതൽ ഒമാൻ സ്വദേശികളെ നിയമിക്കണമെന്നാണ് കമ്പനികൾക്ക് നൽകിയ നോട്ടീസിലെ നിർദ്ദേശം. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിൽ മന്ത്രാലയം നൽകുന്ന തൊഴിൽ സംരംഭങ്ങളിൽ നിന്ന് ഇതിനായി സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.