യുഎഇയിൽ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന്കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാവിലെ രാജ്യത്ത് മൂടൽമഞ്ഞിൻറെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം നൽകിയ അറിയിപ്പ്. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. അതേസമയം ചില റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കിയിട്ടുണ്ട്. മാറിവരുന്ന വേഗപരിധികൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.