റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നു അധികൃതർ വ്യക്ത്തമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. 6E 74 വിമാനമാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതെന്നു അതോറിറ്റി കൂട്ടിച്ചേർത്തു. വിമാനം പിന്നീട് സുരക്ഷിതമായി മസ്കറ്റില്‍ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി. 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. എമർജൻസി ടീമുകളുമായി സഹകരിച്ച് വേണ്ട നടപടികൾ എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതികരിച്ചു.