ജിസിസി രാജ്യങ്ങളിലെ ജോലി ചെയ്യുന്ന വിദേശികൾക്കും, പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇനി ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ – വീസ ലഭിക്കുക. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭ്യമാകുക. തുല്യ കാലയളവിലേക്ക് ഒരു തവണ ഇ – വീസ പുതുക്കാം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ്, സ്മാർട് ആപ്പ് എന്നിവയിലൂടെ അപേക്ഷ നൽകാം. ഇ – വീസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധിയുള്ള ജിസിസി വീസയും 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടും ഉണ്ടായിരിക്കണം.