സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. സ്ത്രീകളുടെ സൗന്ദര്യ കേന്ദ്രങ്ങളിൽ പുരുഷന്മാർ പ്രവേശിക്കാൻ പാടില്ല. UV റേസ് ഉപയോഗിക്കുന്ന ടാൻ മെഷീനുകൾ, അനധികൃത മരുന്നുകളുടെ അംശങ്ങൾ ഉള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗവും നിരോധിച്ചു.
നിർദേശങ്ങലുള്ള ബോർഡ് സലൂണിന്റെ മുന്നിൽ സ്ഥാപിക്കണം. ഇതിന് പുറമെ സാനിറ്റൈസേഷൻ ഉപകരണങ്ങളുടെ ഉപയോഗവും ശുചിത്വ നിയന്ത്രണങ്ങളും ഉറപ്പുവരുത്തണം. വർക്ക് ചെയുന്ന സ്റ്റാഫുകൾക്ക് പ്രത്യേക യുണിഫോം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമാണ്. ജോലിക്കാർ വ്യക്തിഗത ശുചിത്വം കൃത്യമായി പാലിച്ചിരിക്കണം. വർക്ക് കാർഡ് ധരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ജോലി നിർത്തുക. ആരോഗ്യസുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.