ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം. പുറം ജോലികള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്നും മറ്റു തൊഴിലിടങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജീവനക്കാരെ ഓരോ സമയവും അറിയിക്കണം. പ്രതികൂല കാലാവസ്ഥയില്‍ തൊഴിലാളികള്‍ വീടുനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കണം. താഴ്ന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തുക. തൊഴിലിടങ്ങളിലെയും താമസ സ്ഥലങ്ങളിലെയും ഭാരം കുറഞ്ഞ ഉപകരണങ്ങള്‍ സുരക്ഷിതമാക്കണം. ലിഫ്റ്റിങ് ഉപകരണങ്ങളുടെയും ക്രെയിനുകളുടെയും സുരക്ഷ ഉറപ്പാക്കണം. അടിയന്തര സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബന്ധപ്പെടുന്നതിന് എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറുകള്‍ നല്‍കണമെന്നും തൊഴില്‍ മന്ത്രാലയം നിർദ്ദേശം നൽകി.