ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ. വരുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഒക്ടോബർ 6 ഞായറാഴ്ച മുതൽ ഒക്ടോബർ 9 ബുധനാഴ്ച വരെ അൽ ഹാജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോൾ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ മൂലം താഴ്വരകൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ സ്ഥിതിഗതികൾ നാഷണൽ സെൻറർ ഫോർ ഏർലി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്സ് വിദഗ്ധർ നിരീക്ഷിച്ച് വരികയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പിന്തുടരണമെന്ന് അധികൃതർ വ്യക്തമാക്കി.