കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് എംബസി അധികൃതർ. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുന്നത്. ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമല്ല. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും പാസ്പോർട്ട് സേവനങ്ങൾ ഉണ്ടാകില്ല. അതേസമയം കോൺസുലാർ, വിസ സേവനങ്ങൾ എന്നിവ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തടസ്സമില്ലാതെ തുടരും.