യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിലേക്ക് അല്ലെങ്കിൽ ദുബൈയിൽ നിന്ന് അഥവാ ദുബൈ വഴിയോ യാത്ര ചെയ്യുന്നവർക്കാണ് കർശന മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നത്. വാക്കി-ടോക്കികൾ, പേജറുകൾ എന്നിവ ബാഗേജിൽ കൊണ്ടുപോകരുതെന്ന് എയർലൈൻ അധികൃതർ വെള്ളിയാഴ്ച പുറത്തിറക്കിയ ട്രാവൽ അപ്ഡേറ്റിൽ വ്യക്തമാക്കുന്നു. നിരോധനം ചെക്ക് ഇൻ ബാഗേജുകൾക്കും ക്യാബിൻ ലഗേജുകൾക്കും ബാധകമാണ്. പരിശോധനയിൽ ഏതെങ്കിലും നിരോധിത വസ്തുക്കൾ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും. ലബനോനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.









