യു.എ.ഇയിലെ താമസക്കാരിൽ 18 വയസ്സ് പൂർത്തിയായാൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലൈസൻസുകൾക്കും മറ്റും അപേക്ഷിക്കുന്നതിനുള്ള ട്രാഫിക് ഫയലുകൾ സ്വമേധയാ തുറക്കുന്ന സംരംഭം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. നേരത്തെ പ്രായപൂർത്തിയാകുന്നവർ ലൈസൻസിനും മറ്റുമായി പ്രത്യേകം അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ട്രാഫിക് ഫയലുകൾ തുറന്നിരുന്നുള്ളൂ. പുതിയ സംവിധാനം വരുന്നതോടെ 18 വയസ്സ് പൂർത്തിയാകുന്നവരെ ട്രാഫിക് ഫയൽ തുറന്നതായി എസ്.എം.എസ് വഴി അറിയിക്കും. ഇതിനായി മന്ത്രാലയത്തിൻറെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വാഹന, ഡ്രൈവിങ് ലൈസൻസ് വിഭാഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.