ഏകദിന ഫ്‌ളാഷ് സെയിൽ നടത്തി ഒമാൻ എയർ. കേരള സെക്ട്റിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ആണ് 22 ഒമാൻ റിയാലിന് ടിക്കറ്റ് നൽകിയത്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് ഓഫർ നിരക്കിൽ യാത്ര ചെയ്യാനാകുകയെങ്കിലും ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് നിരക്ക് ഇളവ് ലഭിക്കുക. തിരഞ്ഞെടുത്ത ഇക്കണോമി ക്ലാസ് സീറ്റുകളിലാണ് അഞ്ച് ഡെസ്റ്റിനേഷനിലേക്ക് ഓഫർ നൽകിയത്. രണ്ട് കേരള സെക്റ്റർ കൂടാതെ അമ്മാൻ, ദമ്മാം, കറാച്ചി എന്നിവിടങ്ങളിലേക്കും ഓഫറുണ്ട്. 30 കിലോ ലഗേജടക്കം വൺവേ, റിട്ടേൺ ഫ്‌ളൈറ്റുകൾക്ക് ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.