കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി 3 വര്‍ഷമാക്കി നീട്ടിയതായി കുവൈറ്റ് ഗതാഗത വകുപ്പ്. ഡിജിറ്റല്‍ ലൈസന്‍സാക്കി മാറ്റിയതിനാല്‍ ഇനി പ്രിന്റഡ് ലൈസന്‍സ് നല്‍കില്ല. കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ ഡിജിറ്റലായി തുടരും. ഫിസിക്കല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാതെ ഇവ ഉപയോഗിക്കാമെന്ന് ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ചൂണ്ടിക്കാട്ടി. പുതിയ ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നവര്‍ക്കും കാലാവധി 3 വര്‍ഷമാക്കി ഡിജിറ്റല്‍ ലൈസന്‍സ് ലഭിക്കും. മൈ ഐഡന്റിറ്റി ആപ്പില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാം. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയോ, ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കണം.