നിരവധി മലയാളി പ്രവാസികള്‍ ജോലിചെയ്യുന്ന ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി ഷോപ്പുകള്‍ കത്തിയതായാണ് വിവരം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 8 മണിക്കുണ്ടായ തീപിടുത്തത്തില്‍ ഷോപ്പിംഗ് സെന്ററിനകത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ കത്തി നശിച്ചു. തീപിടുത്തത്തില്‍ കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാവാം എന്നാണ് വിലയിരുത്തല്‍. ഫയര്‍ ഫോഴ്സിന്റെ നിരവധി യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് സെന്ററിലേക്കുള്ള പ്രവേശനം സുരക്ഷാവിഭാഗം നിരോധിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ്, ആഭരണങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി 200-ഓളം വിത്യസ്ത ഷോപ്പുകള്‍ സെന്ററിന്റെ അകത്തുണ്ട്. നിരവധി അന്താരാഷ്ട്ര ബിസിനസ് എക്‌സ്പോകള്‍ക്ക് വേദിയായ ഇന്റര്‍നാഷണല്‍ ഷോപ്പിങ് സെന്റര്‍ വിനോദസഞ്ചാരികളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്.