ഒമാനിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ചതായി നാമ ഇലക്ട്രിസിറ്റി വ്യക്തമാക്കി . ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി കൂട്ടിച്ചേർത്തു .വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല.