Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി

September 20, 2024
in Uncategorized
0
Share on FacebookShare on Twitter

Related posts

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

January 1, 2025
435
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

January 1, 2025
439

പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ഒറ്റ വാണിജ്യ രജിസ്ട്രേഷൻ മതിയാകും. ഒരു ട്രേഡ് ലൈസൻസിൽ രാജ്യത്തെവിടെയും പ്രവർത്തിക്കാനാവും, ബ്രാഞ്ചുകൾ തുറക്കാനാവും. വ്യാപാര നാമത്തിന്‍റെ രജിസ്ട്രേഷനും സംരക്ഷണത്തിനും പുതിയ നിയമങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ രജിസ്ട്രേഷനും ട്രേഡ് നെയിമും സംബന്ധിച്ചുള്ള വ്യവസ്ഥകൾ പരിഷ്കരിച്ചത് കച്ചവടം സുഗമമാക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണെന്ന് വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്‍ദുള്ള അൽ ഖസബി പറഞ്ഞു. ഇനി രാജ്യതലത്തിൽ വാണിജ്യ ലൈസൻസിന് ഒറ്റ രജിസ്ട്രേഷൻ മതിയാകും. ട്രേഡ് നെയിമുകളുടെ അവകാശം സംരക്ഷിക്കുന്നതും അവയുടെ മൂല്യം വർധിപ്പിക്കുന്നതുമാണ് പുതിയ വ്യവസ്ഥകളെന്നും വാണിജ്യ മന്ത്രി പറഞ്ഞു. സ്ഥാപനങ്ങൾക്കും കമ്പനികൾക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകൾ തുറക്കാനോ അനുബന്ധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനോ ഉപ രജിസ്ട്രേഷൻ വേണ്ട. അത്തരം ഉപരജിസ്ട്രേഷൻ സംവിധാനങ്ങൾ റദ്ദാക്കി. ഒറ്റ വാണിജ്യ രജിസ്ട്രേഷനിൽ സ്ഥാപനത്തിന് എവിടെയും ബ്രാഞ്ചുകൾ തുറക്കാനും അനുബന്ധ സ്ഥാപനങ്ങൾ ആരംഭിക്കാനും കഴിയും. സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ഇതുമൂലം നല്ല രീതിയിൽ ലഘൂകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ഇത്തരം ഉപ രജിസ്ട്രേഷനുകൾ ഇല്ലാതാക്കാനും ഒറ്റ രജിസ്ട്രേഷനാക്കി മാറ്റുന്നതിനും സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളിൽ എല്ലാ രേഖകളും ശരിയാക്കണം. സ്ഥാപനത്തിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വാണിജ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് ഇനി കാലഹരണ തീയതിയുണ്ടാവില്ല. അതിനാൽ പഴയത് പോലെ പുതുക്കുകയും വേണ്ട. പകരം ഓൺലൈനിലൂടെ വർഷാവസാനം കൺഫോം ചെയ്താൽ മതി. ഇഷ്യു ചെയ്ത തീയതി മുതൽ ഓരോ 12-ാം മാസത്തിലും വാണിജ്യ രജിസ്റ്റർ ഡാറ്റ അപ്ഡേറ്റ് ചെയ്ത് സ്ഥിരീകരണം നേടണം. എന്നാൽ ഇങ്ങനെ കൺഫോം ചെയ്യാൻ മൂന്ന് മാസം വൈകിയാൽ രജിസ്ട്രേഷൻ രേഖകളെ താൽക്കാലികമായി തടഞ്ഞുവയ്ക്കും. അതിന് ശേഷം ഒരു വർഷം കഴിഞ്ഞും അപ്ഡേറ്റ് ചെയ്ത് കൺഫോം ചെയ്തില്ലെങ്കിൽ രജിസ്േട്രഷൻ സ്വയമേവ ഇല്ലാതാകും. റിസർവ് ചെയ്തതോ, ‘ഉടമയുടെ സമ്മതമില്ലാതെ’ എന്ന് വ്യവസ്ഥ ചെയ്തതോ ആയ വ്യപാരനാമം മറ്റെരാൾ ഉപയോഗിക്കുന്നതിനും പുതിയ നിയമം വിലക്കുന്നു. വ്യാപാരനാമം ഉചിതമായിരിക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്നതാവരുതെന്നും പുതിയ നിയമം പറയുന്നു.

Tags: commercial registration conditionsSaudi cabinet meeting
ShareTweetSendSend
Previous Post

സൗദി ബാലൻ മരിച്ച കേസിൽ അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന്

Next Post

യുഎഇയിൽ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ

Next Post
യുഎഇയിൽ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ

യുഎഇയിൽ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ

Leave Comment

RECOMMENDED NEWS

വിമാന യാത്രകാർക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ

വിമാന യാത്രകാർക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ

2 months ago
434
ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

6 months ago
433
തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

1 year ago
435
കുവൈറ്റിൽ പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിൽ പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയം

2 years ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?