മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുമായി ചേർന്ന് അബുദാബിയിൽ പ്രത്യേക ശില്പശാല. മയക്കുമരുന്നുപയോഗം തടയാൻ ശില്പശാലയിലൂടെ ഒരു ഏകീകൃത ഗൾഫ് മാതൃക വികസിപ്പിക്കും. യു.എൻ. മാനദണ്ഡങ്ങളുമായി യോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. മയക്കുമരുന്നിനെതിരേ പോരാടാൻ ജി.സി.സി. സ്ട്രാറ്റജി തയ്യാറാക്കൽ എന്ന പ്രമേയത്തിലാണ് നാലുദിവസത്തെ ശില്പശാല നടക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്.