അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ 270 നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കിയതായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ സെൻട്രൽ കൺട്രോൾ മാനേജ്മെന്റ് വിഭാഗം മേധാവി മേജർ എഞ്ചിനീയർ അലി അൽഖത്താൻ. വാഹനത്തിരക്ക് കൂടുതലുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും തിരക്ക് കണ്ടെത്തുന്നതിനും ക്യാമറകൾ സഹായകമാകും. കൂടാതെ തത്സമയ നിരീക്ഷണത്തിലൂടെ ട്രാഫിക് സിഗ്നലുകളിൽ ക്രമീകരണം അനുവദിക്കുകയും എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ പട്രോളിംഗ് വേഗത്തിൽ അയയ്ക്കുകയും ചെയ്യുന്നതിലൂടെ ട്രാഫിക് ഒഴുക്ക് സുഗമവും കാര്യക്ഷമവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.