കണ്ണൂരിലേക്ക് മസ്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ പലരും സർവീസ് റദ്ദാക്കിയ വിവരം അറിയുന്നത്. ദൂരദേശങ്ങളിൽ നിന്നടക്കം മസ്കത്ത് വിമാനത്താവളത്തിൽ എത്തിയ അനേകം യാത്രക്കാർ ദുരിതത്തിലായി. ഇതിനിടെ യാത്രക്കാർ ബഹളം വെച്ചതോടെ ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ചിലർക്ക് സീറ്റ് നൽകിയെങ്കിലും ആ വിമാനവും ഏറെ വൈകിയാണ് പുറപ്പെട്ടത്.