ബയോമെട്രിക് വിരലടയാളം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്ത സ്വദേശികൾക്കും വിദേശികൾക്കുമുള്ള സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ ബയോമെട്രിക്സ് പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ സമയ പരിധിക്കുള്ളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. കുവൈത്ത് പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയാണ് സമയപരിധി. നിലവിൽ എട്ട് ലക്ഷം പ്രവാസികളും, ഒന്നേ മുക്കാൽ ലക്ഷം കുവൈത്തികളും ബയോമെട്രിക്സ് പൂർത്തിയാക്കാൻ ബാക്കിയുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ സ്വദേശികൾക്ക് ഒക്ടോബർ മുതലും വിദേശികൾക്ക് ജനുവരി മുതലും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്മെന്റ് മേധാവി ബ്രിഗേ. നയാഫ് അൽ മുതൈരി വ്യക്തമാക്കി.