നബിദിനത്തോട് അനുബന്ധിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നാണ് ഔദ്യോഗിക അവധി . സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കാക്കുമ്പോൾ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ഒമാനിൽ ലഭിക്കുക. കൂടാതെ ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തെ അവധിയാണ് സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ലഭിക്കുക. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം. 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി നൽകുക. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.