ദീർഘകാലമായി നാട്ടിൽ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ. കാസർകോഡ് സ്വദേശി ഹനീഫയെയാണ് രേഖകൾ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വർഷമായി സൗദിയിൽ തന്നെ തുടരുകയായിരുന്നു ഹനീഫ. ഇഖാമ ഉൾപ്പടെ രേഖകളെല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇദ്ദേഹം. കെഎംസിസി പ്രവർത്തകർ ഇടപെട്ടാണ് എക്‌സിറ്റ് പാസ് ഉൾപ്പടെ രേഖകൾ ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചത്.