അബുദാബിയിൽ നടന്ന വാഹനാപകട പരമ്പരയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്. നടുറോഡിൽ വാഹനം നിർത്തിയതിനെ തുടർന്നാണ് അബുദാബിയിൽ വാഹനാപകടം ഉണ്ടായത്. അപകട പരമ്പരയുടെ ദൃശ്യങ്ങൾ പൊലീസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. അബുദാബി മോണിട്ടറിങ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്നുള്ള ദൃശ്യമാണ് പങ്കുവെച്ചത്. നടുറോഡിൽ അകാരണമായി വാഹനം നിർത്തി ഡ്രൈവർ ഇറങ്ങുന്നതും, വാഹനങ്ങൾ പിറകിൽ വന്നിടിക്കുന്നതും കൂട്ട അപകടം നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനം ഏതെങ്കിലും കാരണത്താൽ നിന്നു പോയാൽ ഉടൻ തന്നെ അടിയന്തര സേവനങ്ങൾക്കായി പൊലീസിനെ വിളിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. നടുറോഡിൽ വാഹനം നിർത്തരുതെന്നും പൊലീസ് നിർദേശിച്ചു. തൊട്ടടുത്തുള്ള എക്സിറ്റ് വഴിയോ മറ്റോ സുരക്ഷിതമായ സ്ഥാനത്തേക്ക് വാഹനം മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.