സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ദേശീയ ഐക്യത്തിനും സമാധാനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുംവിധം പ്രവര്‍ത്തിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം ഏഴുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ദേശീയ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാരായാലും അത്തരക്കാര്‍ക്കെതിരേ സുരക്ഷാ അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.