അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് റസ്റ്ററന്‍റ് അടച്ചുപൂട്ടി അധികൃതർ. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്ററന്‍റ് ആൻഡ് ഗ്രില്ലാണ് അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി എമിറേറ്റിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും സംബന്ധിച്ച 2008 ലെ നിയമം (2) റസ്റ്ററന്‍റ് ലംഘിക്കുന്നതായി കണ്ടെത്തി. കൂടാതെ, അതിന്‍റെ പ്രവർത്തനവും നടപടികളും പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. സൗദിയിൽ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിൽ അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങൾ അന്വേഷിച്ച് പാലിച്ച് നടപടികൾ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിൽ അന്വേഷിച്ച് സാധ്യമാകുന്നത് ചെയ്യുമെന്നും അംബാസഡർ പറഞ്ഞു. നിലവിൽ വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾക്ക് വ്യാപകമായ വിധത്തിൽ അനുമതി നൽകി തുടങ്ങിയിട്ടില്ല. കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ കേസ് അന്തിമഘട്ടത്തിലാണ്. സൗദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള സൗദി അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം മോചിതനായി നാട്ടിലെത്തും. വധശിക്ഷ ഒഴിവാക്കാനുള്ള ദിയാധനം കണ്ടെത്തിയ കൂട്ടായ്‌മയെ അംബാസഡർ അഭിനന്ദിച്ചു.