തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം അടുത്ത വർഷം മുതൽ മൂന്ന് മാസം നടപ്പിലാക്കുമെന്നു ബഹ്റൈൻ ഉപപ്രധാനമന്ത്രി. നിലവിൽ ജൂലൈ ആഗസ്ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 നും വൈകീട്ട് 4 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.