സൗദി അറേബ്യയിൽ തൊഴിലവസരം. സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. 2024 സെപ്റ്റംബര്‍ 05 വരെയാണ് അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി. എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു, എമർജൻസി എന്നീ സ്പെഷ്യാലിറ്റികളില്‍ കണ്‍സല്‍ട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളള്‍ക്ക് വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് സെപ്റ്റംബര്‍ 05ന് വൈകിട്ട് 03 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. അഭിമുഖം സെപ്റ്റംബര്‍ 8, 9 തീയ്യതികളില്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ നടക്കും. യോഗ്യത സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കൂടാതെ കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉണ്ടായിരിക്കണം.









